ശബ്ദമുയര്‍ത്തേണ്ടി വന്നാൽ ശബ്ദമുയർത്തും: പ്രയാഗ
Tuesday, September 17, 2019 10:04 AM IST
ശബ്ദമുയർത്തേണ്ടി വന്നാൽ ശബ്ദമുയർത്തുക തന്നെ ചെയ്യുമെന്ന് നടി പ്രയാഗ മാർട്ടിൻ. സിനിമയ്ക്ക് അകത്തെ വിഷയങ്ങളിൽ പ്രതികരിക്കാത്തതിനെ കുറിച്ച് പറയുന്നതിനിടയിലാണ് താരം മനസ് തുറന്നത്. താൻ പഠനവുമായി ബന്ധപ്പെട്ട തിരക്കിലായത് കാരണമാണ് ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാതിരുന്നത്.
ചലച്ചിത്ര സംഘടനയായ അമ്മയിൽ പുരുഷാധിപത്യം ഉണ്ടെന്ന് തോന്നിയിട്ടില്ലെന്ന് പ്രയാഗ പറഞ്ഞു.അമ്മയുടെ മൂന്ന് മീറ്റിംഗുകളിലും അബുദാബിയിൽ നടന്ന സ്റ്റേജ് ഷോയിലും പങ്കെടുത്തിരുന്നു. എന്ത് പ്രശ്നം വന്നാലും വളരെ പെട്ടെന്ന് പരിഹരിക്കുന്ന ആളുകളാണ് സംഘടനയിൽ ഉള്ളത്. അമ്മയിൽ അംഗമായിരിക്കുന്നതിൽ താൻ ഏറെ സന്തോഷവതിയാണെന്നും പ്രയാഗ പറഞ്ഞു.