പകയായി മാറുന്ന പ്രണയത്തിന്റെ കഥ പറയാൻ പ്ര ബ്രാ ഭ്രാ
Monday, September 16, 2019 3:55 PM IST
ചന്ദ്രമോഹൻ സംവിധാനം ചെയ്യുന്ന പ്ര ബ്രാ ഭ്രാ ( പ്രണയം, ബ്രാണ്ടി കുറച്ചു ഭ്രാന്ത്) തീയറ്ററുകളിലേക്ക്. സെപ്റ്റംബർ 20ന് ചിത്രം തീയറ്ററുകളിലെത്തും. ബധിരനും മൂകനുമായ ഒരാൾ നായകനാകുന്ന ലോകത്തെ ആദ്യ ചിത്രമാണിത്.

ശ്രീഹരിയാണ് സിനിമയിലെ നായകൻ. ഫൈസൽ റാസി, ഭവിക, സനറേഷൻ, രാജേഷ് രാജൻ, രാജേഷ് തലഗാദ ദീവി, രാജേഷ് കുമാർ യുണിവേഴ്സൽ, എലുമലൈ, സുമേഷ് തച്ചനാടൻ, നെല്ലായി തങ്കവേൽ, ശക്തൻ ബിജു, ജേക്കബ്, കാവ്യ ഗൗഡ, ശാരദ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എബിസി എന്റർപ്രൈസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.