ചിരിപ്പിക്കാൻ ഫഹദ് ഫാസിൽ എത്തുന്നു; പാച്ചുവും അദ്ഭുതവിളക്കും ടീസർ
Saturday, March 18, 2023 10:59 AM IST
ഫഹദ് ഫാസിലിനെ നായകനാക്കി സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന പാച്ചുവും അദ്ഭുതവിളക്കും എന്ന ചിത്രത്തിന്റെ ടീസർ എത്തി.
മുകേഷ്, ഇന്നസന്റ്, ഇന്ദ്രൻസ്, നന്ദു എന്നിവരാണ് മറ്റ് താരങ്ങൾ. സേതു മണ്ണാർക്കാടാണ് ചിത്രത്തിന്റെ നിർമാണവും വിതരണവും നിർവഹിക്കുന്നത്. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീതം. ശരൺ വേലായുധൻ ഛായാഗ്രഹണം.