ഒരു വടക്കൻ പെണ്ണ് പ്രദർശനത്തിന്
Friday, January 17, 2020 4:25 PM IST
വിജയ് ബാബുവിനെ നായകനാക്കി ഇർഷാദ് ഹമീദ് രചനയും സംവിധാനവും നിർവഹിച്ച ഒരു വടക്കൻ പെണ്ണ് എന്ന ചിത്രം പ്രദർശനത്തിന് തയാറായി.
വിജയ് ബാബുവിനൊപ്പം ഗാഥ, ശ്രീജിത്ത് രവി, ഇർഷാദ്, സോനാനായർ, അഞ്ജലി നായർ, അജയഘോഷ്, ഐശ്വര്യ, നിൻസി സേവ്യർ, മനീഷ ജയ്സിംഗ്, ആറ്റുകാൽ തന്പി, അശോകൻ പാരിപ്പള്ളി, സുമേഷ് തച്ചനാടൻ, രഞ്ജിത്ത് തോന്നയ്ക്കൽ , ശ്യാം ചാത്തനൂർ, അനിൽകുമാർ കൂവളശ്ശേരി, മനു ചിറയിൻകീഴ്, ഷാജി തോന്നയ്ക്കൽ, വിനോദ് നന്പൂതിരി, പോങ്ങുംമൂട് രാധാകൃഷ്ണൻ, രാമചന്ദ്രൻ നായർ, മാസ്റ്റർ ആര്യൻ, ബേബി ഇറം, ബേബി നവമി തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.
രാജീവ് ആലുങ്കൽ, എസ്.എസ്. ബിജു, വിജയൻ വേളമാനൂർ എന്നിവരുടെ വരികൾക്ക് അജയ് സരിഗമ, ബിനു ചാത്തനൂർ എന്നിവർ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം തേജ് മെർവിൻ. ജാംസ് ഫിലിം ഹൗസിന്റെ ബാനറിൽ റെമി റഹ്മാൻ ആണ് ചിത്രം നിർമിക്കുന്നത്.