ജോജുവും ലെനയും ഒന്നിക്കുന്നു "ഒരു രാത്രി ഒരു പകൽ'
Saturday, August 17, 2019 5:57 PM IST
ജോജു ജോർജും ലെനയും ഒന്നിക്കുന്ന ഒരു രാത്രി ഒരു പകൽ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. തോമസ് ബെഞ്ചമിൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് സാംസണ്‍ ക്രിയേഷൻസിന്‍റെ ബാനറിൽ സാംസണ്‍ വിശ്വനാഥനാണ്.

സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. രണ്‍ജി പണിക്കർ, സിദ്ദിഖ്, ജോയൽ (ഹോളിവുഡ്), നെടുമുടി വേണു, വിജയരാഘവൻ, ഇന്ദ്രൻസ്, ബാബു നന്പൂതിരി, പാഷാണം ഷാജി, നദിയ മൊയ്തു, ശാന്തികൃഷ്ണ, അനാർക്കലി മരക്കാർ, കെപിഎസി ലളിത, സീതാലക്ഷ്മി തുടങ്ങിയ വൻ താരനിര ചിത്രത്തിലുണ്ട്.

കെ.പി.നന്പ്യാതിരി ഛായാഗ്രാഹണവും സോബിൻ കെ. സോമൻ എഡിറ്റിംഗും നിർവഹിക്കുന്നു. കെ.ജയകുമാറാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ രചിക്കുന്നത്. സംഗീതം ഔസേപ്പച്ചൻ. കേരളത്തിന് പുറമേ ദുബായ്, കാനഡ എന്നിവടങ്ങളിലും ചിത്രീകരിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.