കാമ്പസിലെ ലഹരി ഉപയോഗത്തിനെതിരേ കോളജ് വിദ്യാർഥികളുടെ സിനിമ
Saturday, November 27, 2021 3:02 PM IST
സർഗക്ഷേത്രയിലേയും ക്രിസ്തു ജ്യോതി കോളജിലേയും കലാകാരന്മാർ ഒരുക്കുന്ന വൺസ് അപ്പോൺ എ ടെം എന്ന സിനിമയുടെ പൂജ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ജോഷി ചീരാംകുഴി ഭദ്രദീപം തെളിച്ചു.
ഡോ. എൻ. ജയരാജ്, ഡോ പരമേശ്വരക്കുറുപ്പ്, മാത്യു പോൾ, പ്രവീൺ നീലാംബരൻ എന്നിവർ അഭിനയിക്കുന്ന സീനിന്റെ ആദ്യ ഷോട്ടിന് ജോബ് മൈക്കിൾ എംഎൽഎ ക്ലാപ്പ് അടിച്ചു.
കോളജ് കാമ്പസുകളിലെ ലഹരി ഉപയോഗത്തിനെതിരേ ഒരു പറ്റം വിദ്യാർഥികൾ നടത്തുന്ന ഇടപെടലാണ് ചിത്രത്തിന്റെ കഥ. പൂർണമായും പുതുമുഖങ്ങൾ അണിനിരക്കുന്ന ഈ ചിത്രം കഥയെയുതി ഛായാഗ്രഹണവും സംവിധാനവും ചെയ്യുന്നതു ജോണി ആശംസയാണ്. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ സഹകരണതോടെ നിർമിക്കുന്ന ഈ ചിത്രം ഹിമുക്രി ക്രിയേഷൻസ് നിർമിക്കുന്നു.