ആട് ജീവിതം നടന് കൊറോണ നിരീക്ഷണത്തില്‍
Thursday, March 19, 2020 11:53 AM IST
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയാണ് ആട് ജീവിതം. സിനിമയുടെ ചിത്രീകരണം വിദേശത്ത് പുരോഗമിക്കുകയാണ്. എന്നാല്‍ കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി സിനിമയില്‍ അഭിനയിക്കുന്ന ഒമാന്‍ നടന് ഡോ. താലിബ് അല്‍ ബലൂഷി നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.
ഭയപ്പടേണ്ട സാഹചര്യമില്ലെന്നും പൃഥ്വിരാജും ബ്ലെസിയും മറ്റ് അണിയറപ്രവര്‍ത്തകും സുരക്ഷിതരാണെന്നാണ് അറിയാന്‍ സാധിക്കുന്നത്. ജോര്‍ദ്ദാനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആണ് താലിബ് നിരീക്ഷണത്തിലുള്ളത്.