‌ആ ഹിറ്റ് ചിത്രം ഇഷ്ടപ്പെട്ടില്ല: നൈല ഉഷ
Wednesday, October 16, 2019 10:05 AM IST
മ​ല​യാ​ള​ത്തി​ൽ സൂ​പ്പ​ർ ഹി​റ്റാ​യി ഓ​ടി​യ ഒ​രു സി​നി​മ ത​നി​ക്ക് തീ​രെ ഇ​ഷ്ട​മാ​യി​ല്ലെ​ന്ന് നൈ​ല ഉ​ഷ. ചി​ത്രം തീയ​റ്റ​റി​ൽ ക​ണ്ടു​കൊ​ണ്ടി​രി​ക്കെ ബോ​റ​ടി സ​ഹി​ക്കാ​ൻ വ​യ്യാ​തെ താ​നും അ​മ്മ​യും സി​നി​മ പ​കു​തി​യാ​യ​പ്പോ​ഴേ​യ്ക്കും തീ​യ​റ്റ​ർ വി​ട്ടി​റ​ങ്ങി​പ്പോ​യെ​ന്നും നൈ​ല പ​റ​യു​ന്നു.

ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ന​ട​ൻ ജോ​ജു ജോ​ർ​ജും ഈ ​അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. കേ​ര​ള​ത്തി​ൽ വ​ൻ​ഹി​റ്റാ​യി ഓ​ടി​യ ആ ​ചി​ത്ര​ത്തി​ന്‍റെ പേ​ര് നൈ​ല തു​റ​ന്നു പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും ജോ​ജു​വി​ന്‍റെ നി​ർ​ബ​ന്ധം സ​ഹി​ക്കാ​തെ ജോ​ജു​വി​നോ​ട് മാ​ത്ര​മാ​യി പ​റ​യു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം സി​നി​മ ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്ന കാ​ര്യം ര​ച​യി​താ​വി​നെ വി​ളി​ച്ച​റി​യി​ച്ച​താ​യും നൈ​ല പ​റ​ഞ്ഞു.

അ​വ​താ​ര​ക​യാ​യി തി​ള​ങ്ങിനി​ൽ​ക്കെ 2013ൽ ​കു​ഞ്ഞ​ന​ന്ത​ന്‍റെ ക​ട എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​യാ​ണ് നൈ​ല മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ​ത്. പു​ണ്യാ​ള​ന്‍ അ​ഗ​ര്‍​ബ​ത്തീ​സ്, ഗ്യാ​ങ്സ്റ്റ​ർ, പ​ത്തേ​മാ​രി, പ്രേ​തം, ഫ​യ​ര്‍​മാ​ന്‍, പു​ണ്യാ​ള​ന്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ദി​വാ​ന്‍​ജി​മൂ​ല ഗ്രാ​ന്‍റ് പ്രി​ക്‌​സ്, ലൂ​സി​ഫ​ര്‍, പൊ​റി​ഞ്ചു മ​റി​യം ജോ​സ് എ​ന്നി​വ​യാ​ണ് നൈ​ല​യു​ടെ ശ്ര​ദ്ധേ​യ​മാ​യ സി​നി​മ​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.