നീത നേരിട്ട അപകടങ്ങൾ
Tuesday, January 21, 2020 11:13 AM IST
ആയോധനകലയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ കുങ്ഫു മാസ്റ്റർ. പൂമരത്തിന് ശേഷം എബ്രിഡ് ഷൈൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
പൂമരത്തിലെ നായിക നീത പിള്ളയാണ് കുങ് ഫൂ മാസ്റ്ററിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി നീത ആയോധന കലകളിൽ പരിശീലനം നേടുകയും ചെയ്തു. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം ജിജി സ്കറിയയാണ്.
അതിനിടെ ചിത്രീകരണത്തിനിടയിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നീത നേരിട്ട അപകടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ എബ്രിഡ് ഷൈൻ. ഒരു സംഘട്ടനരംഗം ചിത്രീകരിച്ചു കൊണ്ടിരിക്കെ നീതയെ ഫ്രെയിമില്‍ നിന്നും പെട്ടെന്ന് കാണാതായി. നീത താഴെ വിഴുകയായിരുന്നു. സംഘട്ടന രംഗത്ത് അഭിനയിച്ചുകൊണ്ടിരുന്ന സഹതാരത്തിന്റെ ഇടി ലക്ഷ്യം തെറ്റിപ്പോയി. ഇടി കൊണ്ട് നീതയ്ക്ക് ബോധം പോയെന്നും എബ്രിഡ് ഷൈൻ പറയുന്നു.
മറ്റൊരിക്കല്‍ ഷൂട്ടിനിടെ നീതയുടെ കാലിന്റെ ലിഗ്മെന്റിന് പരുക്കേൽക്കുകയും തോളെല്ലിനു സ്ഥാന ചലനം സംഭവിക്കുകയും ചെയ്തെന്നും എബ്രിഡ് ഷൈൻ പറഞ്ഞു. മഞ്ഞില്‍ ദീര്‍ഘ നേരം നിന്നതുമൂലം നീതയ്ക്ക് ഫ്രോസ്ബെെറ്റ് എന്ന അവസ്ഥയും ഉണ്ടായി. അര്ജുന് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജനുവരി 24 നാണ് ചിത്രം തിയറ്ററുകളിലെത്തുക.