"മൂത്തോൻ' ടൊറന്റോ ഫിലിം ഫെസ്റ്റിവല്ലിന്
Wednesday, August 14, 2019 3:40 PM IST
ഗീതു മോഹൻദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന "മൂത്തോൻ' ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. സെപ്റ്റംബർ 11-നാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
മുംബൈ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രവുമാണ് മൂത്തോൻ. ഒക്ടോബർ 17-നാണ് സിനിമ പ്രദർശിപ്പിക്കുന്നത്. അതിനു ശേഷം സിനിമയുടെ റിലീസ് പ്രഖ്യാപിക്കും.
ഗീതു മോഹൻദാസ് തന്നെയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നതും. അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി. റായ് എന്നിവാണ് സിനിമ നിർമിക്കുന്നത്. സിനിമയിലെ ഹന്ദി ഡയലോഗുകൾ രചിച്ചത് അനുരാഗ് കശ്യപാണ്.
സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലീസ രാജു തോമസ് എന്നിവരും സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.