വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ൻ ലി​നു​വി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കും
Wednesday, August 14, 2019 4:10 PM IST
കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​രി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ വെ​ള്ള​ത്തി​ൽ വീ​ണു മ​രി​ച്ച ലി​നു​വി​ന്‍റെ കു​ടും​ബ​ത്തി​ന് മോ​ഹ​ൻ​ലാ​ലി​ന്‍റെ വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ൻ വീ​ട് നി​ർ​മി​ച്ച് ന​ൽ​കും. മോ​ഹ​ൻ​ലാ​ൽ മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ൽ ആ​രം​ഭി​ച്ച ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​ണ് വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ൻ​സ്.

വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന കാ​ര്യം ലി​നു​വി​ന്‍റെ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത് മേ​ജ​ർ ര​വി​യാ​ണ്. അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ലി​നു​വി​ന്‍റെ അ​മ്മ​യ്ക്ക് ഒ​രു ല​ക്ഷം രൂ​പ​യും അ​ദ്ദേ​ഹം കൈമാറി.

ശ​നി​യാ​ഴ്ച്ച ചാ​ലി​യാ​ർ പു​ഴ ക​ര​ക​വി​ഞ്ഞ് ഒ​റ്റ​പ്പെ​ട്ടു പോ​യ സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ലി​നു വെ​ള്ള​ത്തി​ൽ വീ​ണ​ത്. ഒ​രു ദി​വ​സം നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്നും ലി​നു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.