വർക്കൗട്ടിനിടെ സെൽഫി ഷൂട്ടുമായി മീര ജാസ്മിൻ; ചെറുപ്പമായെന്ന് ആരാധകർ
Monday, May 16, 2022 1:42 PM IST
വർക്കൗട്ടിനു മുമ്പുള്ള നടി മീര ജാസ്മിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഷോർട്ട്സും ടീ ഷർട്ടും ധരിച്ച് ഇരുപതുകാരിയുടെ മേക്കോവറിലാണ് നടിയെ ഈ ചിത്രങ്ങളിൽ കാണാൻ കഴിയുക.

ഫിറ്റ്നസിൽ അതീവ ശ്രദ്ധചെലുത്തുന്ന താരം ദുബായിലാണ് ഇപ്പോൾ താമസം. അഭിനയത്തിൽ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് മീര. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ മകൾ ആണ് മീരയുടെ പുതിയ ചിത്രം. 2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മുഴുനീള വേഷത്തിൽ മീര അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018 ൽ റിലീസ് പൂമരം സിനിമയിൽ അതിഥിവേഷത്തിലും എത്തിയിരുന്നു.

നീണ്ട ഇടവേളയ്ക്കു ശേഷമുള്ള മീര ജാസ്മിന്‍റെ മടങ്ങിവരവ് ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകർ. മടങ്ങിവരവിൽ ഇൻസ്റ്റഗ്രാമിലും താരം വരവറിയിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ മീര ഷെയർ ചെയ്യാറുണ്ട്. ഏതാനും നാൾ മുന്പും മീര പങ്കുവച്ച ഗ്ലാമറസ് ഫൊട്ടോഷൂട്ടിന്‍റെ വീഡിയോയും വൈറലായിരുന്നു. മുന്പെങ്ങും കണ്ടിട്ടില്ലാത്ത വിധം അതീവ ഗ്ലാമറസിലാണ് മീര ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

അതിനിടെ, വനിതാ ദിന ആശംസകൾ നേർന്നുകൊണ്ടും മീര ഒരു വീഡിയോ മീര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരു റസ്റ്ററന്‍റിലിരുന്ന് മ്യൂസിക് കേട്ട് ഡാൻസ് ചെയ്യുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.