പോലീസ് ഉദ്യോഗസ്ഥയായി മംമ്ത; ഫോറൻസികിലെ ക്യാരക്ടർ പോസ്റ്റർ
Tuesday, January 14, 2020 11:34 AM IST
ടൊവിനോ തോമസ് നായകനാകുന്ന ഫോറൻസിക് എന്ന സിനിമയിൽ പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന മംമ്ത മോഹൻദാസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. അത് ആദ്യമായാണ് താരം സിനിമയിൽ പോലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്.
റിതിക സേവ്യർ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ മംമ്ത അവതരിപ്പിക്കുന്നത്. അഖിൽ പോൾ, അനസ് ഖാൻ എന്നിവരാണ് സിനിമ സംവിധാനം ചെയ്യുന്നത്. രണ്‍ജി പണിക്കർ, പ്രതാപ് പോത്തൻ, അൻവർ ഷെറീഫ്, ശ്രീകാന്ത് മുരളി, അനിൽ മുരളി തുടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ നിരവധി പുതുമുഖ താരങ്ങളും സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
നെവിസ് സേവ്യർ, സിജു മാത്യു എന്നിവരാണ് സിനിമ നിർമിക്കുന്നത്.