വീണ്ടും മ​മ്മൂ​ട്ടി​യും ന​യ​ൻ​താ​രയും
Saturday, August 17, 2019 10:26 AM IST
മ​മ്മൂ​ട്ടിയും നയ​ൻ​താ​ര​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നതായി റിപ്പോർട്ടുകൾ. ഷാ​ജി കൈ​ലാ​സി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ആ​യി​രു​ന്ന വി​പി​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഇ​നി ഒ​ന്നി​ക്കു​ന്ന​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ പേ​രോ, മ​റ്റു വി​വ​ര​ങ്ങ​ളോ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല.

2005 ൽ ​പു​റ​ത്തു വ​ന്ന ത​സ്ക​ര​വീ​ര​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​യ​ൻ​താ​ര മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​വു​ന്ന​ത്. പി​ന്നീ​ട് രാ​പ്പ​ക​ൽ, ഭാ​സ്ക​ർ ദി ​റാ​സ്ക​ൽ, പു​തി​യ നി​യ​മം എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ ഇ​വ​ർ ഒ​രു​മി​ച്ചെ​ത്തി​യി​രു​ന്നു. ചി​ത്ര​ങ്ങ​ളെ​ല്ലാം തി​യ​റ്റ​റു​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യി​രു​ന്നു. മ​മ്മൂ​ട്ടി​ക്കൊ​പ്പം ന​യ​ൻ​താ​ര എ​ത്തു​ന്ന അ​ഞ്ചാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ഈ ​വ​ർ​ഷം ത​ന്നെ ഈ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും എ​ന്നാ​ണ് സൂ​ച​ന.

അ​ജ​യ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ഷൈ​ലോ​ക്കി​ൽ ആ​ണ് മ​മ്മൂ​ട്ടി ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നു ശേ​ഷ​മാ​യി​രി​ക്കും വി​പി​ൻ ചി​ത്ര​ത്തി​ൽ ജോ​യി​ൻ ചെ​യ്യു​ക. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ട്.

ര​മേ​ശ് പി​ഷാ​ര​ടി സം​വി​ധാ​നം ചെ​യ്യു​ന്ന ഗാ​ന​ഗ​ന്ധ​ർ​വ്വ​ൻ ആ​ണ് ഉ​ട​ൻ റി​ലീ​സി​നാ​യി എ​ത്തു​ന്ന മ​മ്മൂ​ക്ക ചി​ത്രം. സെ​പ്റ്റം​ബ​ർ അ​വ​സാ​നം ആ​ണ് ഈ ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ക. ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ലൗ ​ആ​ക്ഷ​ൻ ഡ്രാ​മ​യാ​ണ് റിലീസിനൊരുങ്ങുന്ന ന​യ​ൻ​താ​ര​യു​ടെ മ​ല​യാ​ള ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.