മാമാങ്കം കേരളത്തിൽ 400 തിയറ്ററുകളിൽ
Friday, November 22, 2019 6:24 PM IST
പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ 400 തിയറ്ററുകളിൽ റിലീസ് ചെയ്യും. ഡിസംബർ 12നാണ് ചിത്രം റിലീസ് ചെയ്യുക. മൾട്ടിപ്ളക്സുകളിലെല്ലാം ഒന്നിലേറെ സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മാമാങ്കം ഒരേ സമയം റിലീസ് ചെയ്യും. എല്ലാ ഭാഷകളിലും മമ്മൂട്ടി സ്വന്തം ശബ്ദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ, സുദേവ് നായർ, സിദ്ദിഖ്, അച്യുതൻ, മണിക്കുട്ടൻ, തരുൺ രാജ് വോറ, പ്രാചി ടെഹ്ലാൻ, കനിഹ, ഇനിയ, അനു സിതാര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ.
എം. പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഏരീസ് പ്ളക്സിൽ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യും. ഛായാഗ്രഹണം- മനോജ് പിള്ള. സംഗീതം-എം. ജയചന്ദ്രൻ.