കാ​ത്തി​രി​പ്പ് നീ​ളു​ന്നു; മാ​മാ​ങ്ക​ത്തി​ന്‍റെ റി​ലീ​സ് നീ​ട്ടി
Saturday, November 9, 2019 9:23 AM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം മാ​മാ​ങ്ക​ത്തി​ന്‍റെ റി​ലീ​സ് നീ​ട്ടി. ന​വം​ബ​ർ 21ന് ​സി​നി​മ തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ചി​ത്രം ഡി​സം​ബ​ർ 12ന് ​റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. സി​നി​മ​യു​ടെ റി​ലീ​സ് നീ​ട്ടാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രു​ന്നാ​വാ​യ മ​ണ​പ്പു​റ​ത്ത് 12 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന മാ​മാ​ങ്കം ഉ​ത്സ​വ​ത്തി​ന്‍റെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. ഉ​ണ്ണി മു​കു​ന്ദ​ൻ, അ​ച്യു​ത​ൻ, സി​ദ്ധി​ഖ്, അ​നു സി​ത്താ​ര, ക​നി​ഹ, പ്രാ​ചി തെ​ഹ്ല​ൻ, ഇ​നി​യ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

എം. ​പ​ത്മ​കു​മാ​ർ ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. കാ​വ്യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പ​ള്ളി​യാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.