തി​ങ്ക​ളാ​ഴ്ച നി​ശ്ച​യ​ത്തി​നു ശേ​ഷം സെ​ന്ന; പ​ദ്മി​നി​യാ​യി ചാ​ക്കോ​ച്ച​ൻ
Friday, November 26, 2021 3:41 PM IST
ഏ​റേ ശ്ര​ദ്ധേ​യ​മാ​യ "തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം" എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി സെ​ന്ന ഹെ​ഗ്ഡെ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് "പ​ദ്മി​നി ". "കു​ഞ്ഞി​രാ​മാ​യ​ണം" ഫെ​യിം ദീ​പു പ്ര​ദീ​പ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ​ദ്മി​നി എ​ന്ന ടൈ​റ്റി​ൽ റോ​ളി​ലാ​ണ് ചാ​ക്കോ​ച്ച​ൻ എ​ത്തു​ന്ന​ത്.

കു​ഞ്ഞി​രാ​മാ​യ​ണം,എ​ബി,ക​ൽ​ക്കി, കു​ഞ്ഞെ​ൽ​ദോ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ലി​റ്റി​ൽ ബി​ഗ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സു​വി​ൻ കെ ​വ​ർ​ക്കി, പ്ര​ശോ​ഭ് കൃ​ഷ്ണ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ശ്രീ​രാ​ജ് ര​വീ​ന്ദ്ര​നും സം​ഗീ​തം ജേ​ക്സ് ബി​ജോ​യ്‌​യും നി​ർ​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.