ക്രിമിനോളജിസ്റ്റായി കുഞ്ചാക്കോ ബോബൻ
Thursday, November 7, 2019 9:46 AM IST
മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിലൊരുങ്ങുന്ന അഞ്ചാം പാതിരയിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത് ക്രിമിനോളജിസ്റ്റിന്റെ കഥാപാത്രത്തെ. ഡോ. അൻവർ ഹുസൈൻ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്.
അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന സിനിമയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണ് അഞ്ചാം പാതിര. ശ്രീനാഥ് ഭാസി, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്.