മാധവ് ഫിലിംസിന്‍റെ ബാനറിൽ ലോഹിത് മേനോൻ നിർമിച്ച് മഹേഷ് മേനോൻ സംവിധാനം ചെയ്യുന്ന "കവചിതം' ഡിസംബർ ആറിന് തീയറ്ററുകളിലെത്തുന്നു.

തമിഴ് നടനും സംവിധായകനുമായ എ. വെങ്കിടേഷ്, നടാഷ, വിനീത്, റോബിൻ മച്ചാൻ, ലോഹിത്, ലോകനാഥൻ, മണി മേനോൻ, സഞ്ജു, ആതിര, ശാന്തി, ബേബി അങ്കിത് തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥ, തിരക്കഥ സിബി പടിയറ.

ചന്ദ്രബോസ് ഛായാഗ്രാഹണവും ലിൻസൻ റാഫേൽ എഡിറ്റിംഗും നിർവഹിക്കുന്നു. ജമാൽ വി. ബാപ്പുവിന്‍റെ വരികൾക്ക് ജോയ് മാധവ് സംഗീതം പകരും. ഒറ്റപ്പാലം, ഷൊർണൂർ, നെല്ലിയാന്പതി എന്നിവിടങ്ങളിൽ ചിത്രീകരിച്ച ചിത്രം മാധവ് ഫിലിംസ് തീയറ്ററുകളിലെത്തിക്കും.