സംവിധായിക ആകുമോ..? ഉത്തരം കല്യാണി തന്നെ പറയും
Friday, August 16, 2019 10:13 AM IST
ഇപ്പോൾ ശ്രദ്ധ മുഴുവൻ അഭിനയത്തിലാണെന്നും ഒരു പക്ഷെ എന്നെങ്കിലും സംവിധായിക ആയേക്കാമെന്നും കല്യാണി പ്രിയദർശൻ. ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ അഭിനയരംഗത്ത് സജീവമാണ് സംവിധായകൻ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദര്ശൻ.
ഇപ്പോൾ താൻ അഭിനയം ആസ്വദിക്കുകയാണെന്നും നടിയാകുമെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ പരിശീലനം നേടുമായിരുന്നുവെന്നും കല്യാണി പറയുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കല്യാണി മനസു തുറന്നത്.
പഠിച്ചത് ആർക്കിടെക്ചർ ആണെങ്കിലും സിനിമാ മേഖലയിൽ എവിടെയെങ്കിലും പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും കല്യാണി പറയുന്നു. ""കുട്ടിക്കാലത്ത് അച്ഛനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനുകളിൽ വരുമായിരുന്നു. ഭാവിയിൽ സിനിമ സംവിധാനം ചെയ്തേക്കാം''-കല്യാണി പറയുന്നു.
സുധീർ വർമ സംവിധാനം ചെയ്ത രണരംഗം എന്ന തെലുങ്ക് സിനിമയാണ് കല്യാണിയുടേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം. ഷര്‍വാനന്ദ് ആണ് രണരംഗത്തിലെ നായകൻ. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്.
ഹീറോ എന്ന തമിഴ് ചിത്രത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്. ശിവകാര്ത്തികേയൻ ആണ് ഹീറോയിലെ നായകൻ.