കലാമണ്ഡലം ഹൈദരാലി റിലീസിനൊരുങ്ങുന്നു
Friday, January 10, 2020 10:47 AM IST
കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ഹൈദരാലിയുടെ ജീവിതം പറയുന്ന കലാമണ്ഡലം ഹൈദരാലി എന്ന ചിത്രം തീയറ്ററുകളിലേക്ക്. രഞ്ജിപണിക്കരും മകൻ നിഖിൽ രഞ്ജിപണിക്കരുമാണ് ഹൈദരാലിയുടെ രണ്ട് കാലഘട്ടം അവതരിപ്പിക്കുന്നത്.
കാമറമാൻ എം.ജെ. രാധാകൃഷ്ണൻ അവസാനമായി കാമറ ചലിപ്പിച്ച ചിത്രം കൂടിയാണിത്. വേധാസ് ക്രിയേഷന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം കിരണ്‍ ജീ.നാഥ് സംവിധാനം ചെയ്യുന്നു. ഡോ. അജു കെ. നാരായണൻ ആണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്.
ടി.ജി.രവി, അശോകൻ, ചേർത്തല ജയൻ, കലാഭവൻ റഹ്മാൻ, രഞ്ജൻ, പാരീസ് ലക്ഷ്മി, മീരാനായർ, രജനി മുരളി, മാസ്റ്റർ റഹാൻ, എച്ച്. ഹൈദരാലി എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ.