അപരനും എന്റെ അശ്വതിയും
Wednesday, February 19, 2020 10:43 AM IST
നടൻ ജയറാമിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പാർവതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ജയറാം കുറിച്ച വാക്കുകളാണ് പോസ്റ്റ് വൈറലാക്കിയത്. "32 വര്‍ഷം മുമ്പ് ഈ ദിവസം രണ്ടു നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തിൽ കടന്നു വന്നു, എന്റെ ആദ്യ ചിത്രമായ അപരനും എന്റെ അശ്വതിയും…’ എന്നാണ് ജയറാം ഫേസ്ബുക്കിൽ കുറിച്ചത്.
1988ലാണ് ജയറാമിന്റെ ആദ്യചിത്രമായ അപരൻ റിലീസ് ചെയ്തത്. പത്മരാജനായിരുന്നു അപരൻ സംവിധാനം ചെയ്തത്. ചിത്രത്തിൽ നായികയായ ശോഭനയ്ക്കൊപ്പം പ്രാധാന്യമുള്ള വേഷത്തിൽ പാർവതിയും അഭിനയിച്ചിരുന്നു. പാർവതിയുടെ യഥാർത്ഥ പേരാണ് അശ്വതിയെന്നത്. പിന്നീട് പ്രണയത്തിലായ ഇവർ 1992 സെപ്റ്റംബര്‍ ഏഴിന് വിവാഹിതരായി.
ജയറാമിനേക്കാൾ മുന്‍പേ ചലച്ചിത്രലോകത്തെത്തിയ ആളാണ് പാർവതി. 1986 ല്‍ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത വിവാഹിതരെ ഇതിലേ ആയിരുന്നു പാർവതിയുടെ ആദ്യചിത്രം.