ജ​യ​റാ​മി​നേ​ക്കാ​ൾ ന​ന്നാ​യി മ​ക​ൻ ഇം​ഗ്ലീ​ഷ് പ​റ​യും
Saturday, August 1, 2020 4:46 PM IST
ഇം​ഗ്ലീ​ഷ് ഭാ​ഷ അ​റി​യാ​ത്ത​ത് ഒ​രു കു​റ്റ​മ​ല്ല. അ​റി​യാ​ത്ത ഭാ​ഷ അ​റി​യാ​മെ​ന്നു പ​റ​യു​ക​യും ഒ​ടു​വി​ൽ പു​ലി​വാ​ലു​പി​ടി​ക്കു​ന്ന​തി​ലും ന​ല്ല​ത് അ​റി​യി​ല്ലെ​ങ്കി​ൽ അ​തു തു​റ​ന്നു​പ​റ​യു​ന്ന​തു ത​ന്നെ​യാ​ണ്. അ​റി​യാ​ൻ വ​യ്യാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ​ങ്കി​ലും അ​തു തു​റ​ന്നു സ​മ്മ​തി​ക്കാ​ൻ പ​ല​ർ​ക്കും മ​ടി​യാ​ണ്, എ​ന്നാ​ൽ ജ​യ​റാം അ​ങ്ങ​നെ​യ​ല്ല. ഒ​രു മാ​ധ്യ​മ​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് ചോ​ദ്യ​ത്തി​ന്‍റെ മു​ന്നി​ൽ ഉ​ത്ത​രം പ​റ​യാ​ൻ ബു​ദ്ധി​മു​ട്ടി​യ ജ​യ​റാം എ​ന്നെ​ക്കാ​ൾ ന​ന്നാ​യി മ​ക​ൻ കാ​ളി​ദാ​സ​ൻ ഇം​ഗ്ലീ​ഷി​ൽ മ​റു​പ​ടി ന​ൽ​കും എ​ന്ന് തു​റ​ന്നു​പ​റ​യു​ക​യാ​യി​രു​ന്നു.

സ്പെ​യി​നി​ൽ കാ​ള​യെ കൊ​ല്ലു​ന്ന​തും ജെ​ല്ലി​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ചോ​ദ്യ​മാ​ണ് റി​പ്പോ​ർ​ട്ട​ർ ചോ​ദി​ച്ച​ത്.​അ​തി​നു​ള്ള ഉ​ത്ത​രം ത​മി​ഴി​ൽ പ​റ​യാ​ൻ നോ​ക്കി​യെ​ങ്കി​ലും ഇം​ഗ്ലീ​ഷി​ൽ സം​സാ​രി​ക്കാ​ൻ റി​പ്പോ​ർ​ട്ട​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇം​ഗ്ലീ​ഷി​ൽ ഒ​ഴു​ക്കോ​ടെ സം​സാ​രി​ക്കാ​ൻ അ​റി​യാ​ത്ത​തു​കൊ​ണ്ട് ത​ന്നേ​ക്കാ​ൾ ന​ന്നാ​യി മ​ക​ൻ ഇ​ക്കാ​ര്യം സം​സാ​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് കാ​ളി​ദാ​സി​നെ ജ​യ​റാം വി​ളി​ച്ചു.

കാ​ളി​ദാ​സ​നോ​ട് മ​ല​യാ​ള​ത്തി​ൽ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ടു​ത്തു. അ​ച്ഛ​നു​വേ​ണ്ടി മ​ക​ൻ റി​പ്പോ​ർ​ട്ട​റോ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. അ​ച്ഛ​ന്‍റെ​യും മ​ക​ന്‍റെ​യും ഈ ​ഒ​ത്തൊ​രു​മ​യ്ക്കും വ​ള​രെ​യ​ധി​കം പ്ര​ശം​സ​ക​ളാ​ണ് അ​ന്നു ല​ഭി​ച്ച​ത്. ഇം​ഗ്ലീ​ഷി​ൽ സം​സാ​രി​ക്കാ​ൻ പ്ര​യാ​സ​മാ​ണെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ​തി​ന് ജ​യ​റാ​മി​നെ നി​ര​വ​ധി​പ്പേ​ർ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.