ഇസാക്കിന്റെ ഇതിഹാസം തീയറ്ററുകളിലേക്ക്
Friday, August 16, 2019 10:39 AM IST
സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, പുതുമുഖം സുനിധി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ആർ.കെ. അജയകുമാർ സംവിധാനം ചെയ്യുന്ന ഇസാക്കിന്റെ ഇതിഹാസം ഒാഗസ്റ്റ് 23ന് തീയറ്ററുകളിലെത്തും.
അശോകൻ, ശ്രീജിത്ത് രവി, ഭഗത് മാനുവൽ, പാഷാണം ഷാജി, ശശി കലിംഗ, ജാഫർ ഇടുക്കി, അബു സലീം, നസീർ സംക്രാന്തി, നെൽസണ്‍, കോട്ടയം പ്രദീപ്, കലാഭവൻ ഹനീഫ്, അരിസ്റ്റോ സുരേഷ്, അഞ്ജലി നായർ, ഗീത വിജയൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉമാ മഹേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ആർ. അയ്യപ്പനാണ് സിനിമ നിർമിക്കുന്നത്.