അമ്മയിൽ അസമത്വമില്ലെന്ന് നമിത
Monday, August 19, 2019 10:29 AM IST
താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിൽ അസമത്വം ഒന്നും തോന്നിയിട്ടില്ലെന്ന് നടി നമിത പ്രമോദ്. സംഘടനയുടെ പ്രവർത്തനങ്ങളിൽ താൻ തൃപ്തയാണെന്നും തന്റെ വ്യക്തിപരമായ ഒരു പ്രശ്നത്തിൽ അമ്മ തന്നെ ഒരുപാട് സഹായിച്ചുവെന്നും ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ നമിത പറഞ്ഞു.
കുക്കു പരമേശ്വരനെ പോലുള്ളവർ അമ്മയുടെ യോഗങ്ങളിലെല്ലാം സജീവമാണ്. അവിടെ യാതൊരു അസമത്വവുമില്ല. ഒരു സംഘടന ഒരു കാര്യത്തിനു മാത്രം പ്രാധാന്യം നൽകി മുന്നോട്ടു പോവാതെ എല്ലാ അംഗങ്ങളുടെയും പ്രശ്നങ്ങളിൽ ഇടപെടുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യണമെന്നും നമിത പറയുന്നു. മാർഗംകളി, അൽ മല്ലു എന്നിവയാണ് നമിതയുടെ അടുത്ത പ്രൊജക്ടുകൾ.