എന്തിനാണ് മൂന്ന് ദിവസം; നിർത്തിയിട്ട് പോടോ; ഉമ്മൻചാണ്ടിക്കെതിരേ അധിക്ഷേപ പരാമർശവുമായി വിനായകൻ
Thursday, July 20, 2023 9:40 AM IST
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ഫേസ്ബുക്ക് ലൈവിലാണ് വിനായകൻ ഉമ്മൻചാണ്ടിക്കെതിരെ അധിക്ഷേപവുമായെത്തിയത്.
""ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. 'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്.
ഉമ്മൻ ചാണ്ടി ചത്ത്, അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്'' - വിനായകന്റെ പരാമർശം ഇങ്ങനെ.
സംഭവം സമൂഹമാധ്യമത്തിൽ ചർച്ചയായതിന് പിന്നാലെ താരം വീഡിയോ പിൻവലിച്ചു. എന്നാൽ വൻ ജനരോക്ഷമാണ് താരത്തിനെതിരേ ഉയരുന്നത്.