ഭാര്യയ്ക്കും മരുമകനുമൊപ്പം സുരേഷ് കുമാറിന്റെ ഹ്രസ്വചിത്രം; സംവിധാനം മകൾ
Tuesday, May 30, 2023 12:54 PM IST
രേവതി സുരേഷ് സംവിധാനം ചെയ്ത താങ്ക്യു എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. യുട്യൂബിലൂടെയാണ് ചിത്രം പുറത്തിറക്കിയത്. സുരേഷ് കുമാറും മേനകയും രേവതിയുടെ ഭർത്താവ് നിതിനുമാണ് ഹ്രസ്വചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
22 മിനിറ്റാണ് ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം. രേവതിയുടെ ആദ്യത്തെ ഹ്രസ്വ ചിത്രമാണിത്. ജി.സുരേഷ് കുമാറും ഭർത്താവ് നിതിൻ മോഹനുമാണ് നിർമാണം.
ബില്ലു ബാർബർ മുതൽ പ്രിയദർശന്റെ സംവിധാന സഹായിയായ രേവതി ബറോസിൽ മോഹൻലാലിന്റെ സഹ സംവിധായികയാണ്.
കഥ, തിരക്കഥ: രേവതി എസ്.കെ., ഛായാഗ്രഹണം: വിഷ്ണു പ്രഭാകർ, സൗണ്ട് ഡിസൈൻ: എം.ആർ. രാജാകൃഷ്ണൻ, സംഗീതം: രാഹുല്‍ രാജ്, എഡിറ്റ്: പ്രദീപ് ശങ്കർ, ആർട്: രതീഷ്, മേക്കപ്പ്: പ്രദീപ് രംഗൻ, സ്റ്റിൽസ്: അനു.