യുവനടൻ അശ്വിൻ ജോസ് വിവാഹിതനായി; വീഡിയോ
Thursday, May 18, 2023 9:46 AM IST
യുവനടൻ അശ്വിൻ ജോസ് വിവാഹിതനായി. അടൂർ സ്വദേശിനി ഫേബ ജോൺസൺ ആണ് വധു. തിരുവല്ല സ്വദേശിയാണ് അശ്വിൻ. ഡിജോ ജോസ് സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന ചിത്രത്തിലൂടെയാണ് അശ്വിൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്.
11 വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് അശ്വിനും ഫേബയും വിവാഹിതരാകുന്നത്. ‘നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന പാട്ടിലെ അശ്വിന്റെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു.
ഈ അടുത്ത് റിലീസ് ചെയ്ത അനുരാഗം എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചതും അശ്വിൻ ആയിരുന്നു. ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുൾപ്പെടെ ആറോളം ചിത്രങ്ങളിൽ അശ്വിൻ അഭിനയിച്ചിട്ടുണ്ട്.