ട്രാ​ഫി​ക് നി​യ​മം ലം​ഘി​ച്ച​തി​ന് ന​ട​ന്‍ വി​ജ​യ്ക്ക് 500 രൂ​പ പി​ഴ ചു​മ​ത്തി ചെ​ന്നൈ പോ​ലീ​സ്. വാ​ഹ​ന​ത്തി​ൽ ടി​ൻ​ഡ് ഫി​ലിം ഒ​ട്ടി​ച്ച​തി​നാ​ണ് പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​ന​യൂ​രി​ല്‍ ത​ന്‍റെ ആ​രാ​ധ​ക​രെ കാ​ണാ​ന്‍ താ​ര​മെ​ത്തി​യി​രു​ന്നു. താ​രം സ​ഞ്ച​രി​ച്ച എ​സ്‌​യു​വി കാ​റി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലു​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ കാ​റി​ല്‍ സ​ണ്‍​ഫി​ലി​മൊ​ട്ടി​ച്ചു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വാ​ഹ​ന​ത്തി​ന്‍റെ വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കു വെ​യ്ക്കു​ക​യും ചെ​ന്നൈ ട്രാ​ഫി​ക് പോ​ലീ​സി​നെ ടാ​ഗ് ചെ​യ്യു​ക​യും ചെ​യ്തു. അ​തി​നെ തു​ട​ർ​ന്നാ​ണ് താ​ര​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് പി​ഴ ചു​മ​ത്തി​യ​ത്.