സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷും സിനിമയിലേക്ക്
Monday, November 7, 2022 3:22 PM IST
സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് അരങ്ങേറ്റം കുറിക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. സുരേഷ് ഗോപി നായകനായി കോസ്മോസ് എന്റർറ്റെയിൻമെന്റിന്റെ ബാനറിൽ പ്രവീൺ നാരായണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാകും മാധവ് സുരേഷ് അവതരിപ്പിക്കുക.
അനുപമ പരമേശ്വരൻ ആണ് ചിത്രത്തിലെ നായിക. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.ജെ.എസ്.കെ എന്നാണ് ചിത്രത്തിന്റെ പേര്.
കോർട്ട് റൂം ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ശ്രുതി രാമചന്ദ്രൻ, മുരളി ഗോപി, ബൈജു സന്തോഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.