ജാ​ൻ​വി ക​പൂ​റി​നെ നാ​യി​ക​യാ​ക്കി മാ​ത്തു​ക്കു​ട്ടി സേ​വ്യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ‘മി​ലി’​യു​ടെ ടീ​സ​ർ എ​ത്തി. മ​ല​യാ​ള​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഹെ​ല​ൻ സി​നി​മ​യു​ടെ ഹി​ന്ദി പ​തി​പ്പാ​ണ് മി​ലി. 2019ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹെ​ല​ൻ ചി​ത്ര​ത്തി​ൽ അ​ന്ന ബെ​ന്നാ​യി​രു​ന്നു നാ​യി​ക.

എ. ​ആ​ർ. റ​ഹ്മാ​നാ​ണ് ഹി​ന്ദി​യി​ൽ ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ൽ​കു​ന്ന​ത്. ന​വം​ബ​ർ നാ​ലി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും. ജാ​ൻ​വി​യു​ടെ അ​ച്ഛ​നും നി​ർ​മാ​താ​വു​മാ​യ ബോ​ണി ക​പൂ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.



മ​ല​യാ​ള​ത്തി​ൽ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ ചി​ത്ര​മാ​ണ് ഹെ​ല​ൻ. ഒ​രു സ​ർ​വൈ​വ​ൽ ചി​ത്ര​മാ​യി​രു​ന്നു ഹെ​ല​ൻ. 67-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ൽ ര​ണ്ടു അ​വാ​ർ​ഡു​ക​ൾ ഹെ​ല​ന് ല​ഭി​ച്ചു. മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​ര​വും മി​ക​ച്ച മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റി​നു​ള്ള പു​ര​സ്കാ​ര​വു​മാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്.

ഹെ​ല​ൻ സി​നി​മ​യു​ടെ ത​മി​ഴ് പ​തി​പ്പ് 'അ​ൻ​പി​ർ​ക്കി​നി​യാ​ൾ' അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. അ​ന്ന ബെ​ന്നും ലാ​ലും അ​വ​ത​രി​പ്പി​ച്ച വേ​ഷ​ങ്ങ​ളി​ൽ അ​രു​ണ്‍ പാ​ണ്ഡ്യ​നും മ​ക​ള്‍ കീ​ര്‍​ത്തി പാ​ണ്ഡ്യ​നു​മാ​ണ് അ​ഭി​ന​യി​ച്ച​ത്. ത​മി​ഴി​ൽ ഗോ​കു​ലാ​യി​രു​ന്നു സി​നി​മ സം​വി​ധാ​നം ചെ​യ്ത​ത്.