ഗാ​യ​ക​ന്‍ യേ​ശു​ദാ​സും സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ ര​വീ​ന്ദ്ര​ന്‍ മാ​സ്റ്റ​റും ചേ​ര്‍​ന്നു​ണ്ടാ​ക്കി​യ​ത് സൂ​പ്പ​ര്‍ ഹി​റ്റ് ഗാ​ന​ങ്ങ​ളാ​ണെ​ങ്കി​ലും അ​വ​യൊ​ന്നും ത​നി​ക്ക് ഇ​ഷ്ട​മി​ല്ലെ​ന്ന് ഗാ​യ​ക​ന്‍ പി.​ജ​യ​ച​ന്ദ്ര​ന്‍.

മ​ല​യാ​ള ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ളി​ല്‍ മെ​ല​ഡി മാ​റ്റി സ​ര്‍​ക്ക​സ് കൊ​ണ്ടു​വ​ന്ന ആ​ളാ​ണ് ര​വീ​ന്ദ്ര​നെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 'സ്വ​രം തൃ​ശൂ​രി'​ന്‍റെ ആ​ദ​രം ഏ​റ്റു​വാ​ങ്ങി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

‘‘ദേ​വ​രാ​ജ​ൻ കൊ​ണ്ടു​വ​ന്ന മെ​ല​ഡി, ര​വീ​ന്ദ്ര​ൻ മാ​റ്റി​മ​റി​ച്ചു. പ​ക​രം സ​ർ​ക്ക​സ് കാ​ണി​ച്ചു. ര​വീ​ന്ദ്ര​നും യേ​ശു​ദാ​സും ചേ​ർ​ന്ന് സൂ​പ്പ​ർ ഹി​റ്റ് ഗാ​ന​ങ്ങ​ളു​ണ്ടാ​ക്കി​യെ​ങ്കി​ലും അ​തൊ​ന്നും എ​നി​ക്കി​ഷ്ട​മ​ല്ല. ചെ​ന്നൈ​യി​ൽ ര​വീ​ന്ദ്ര​നെ യേ​ശു​ദാ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ഞാ​നാ​ണ്.

യേ​ശു​ദാ​സി​നെ ക​ണ്ടാ​ൽ മെ​ച്ച​മു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹ​ത്തി​ന​ടു​ത്തേ​ക്ക് അ​യ​ച്ച​ത്. ‘സൂ​ക്ഷി​ച്ചോ, അ​വ​ൻ നി​ന്നെ​യും പ​റ്റി​ക്കും’ എ​ന്നാ​ണ് യേ​ശു​ദാ​സ് ര​വീ​ന്ദ്ര​നെ​ക്കു​റി​ച്ച് പി​ന്നീ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ അ​വ​ർ ത​മ്മി​ൽ ഒ​ന്നാ​യി, ഞാ​ൻ പു​റ​ത്തും.

എ​നി​ക്ക് ന​ല്ലൊ​രു പാ​ട്ട് ത​രാ​ൻ പ​റ്റി​യി​ല്ലെ​ന്ന് പി​ന്നീ​ട് ഒ​രി​ക്ക​ൽ ക​ണ്ട​പ്പോ​ൾ ര​വി വി​ഷ​മം പ​റ​ഞ്ഞി​രു​ന്നു. ദേ​ഷ്യ​മി​ല്ലെ​ന്ന് ഞാ​നും പ​റ​ഞ്ഞു.’’​പി.​ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.