റാം​സെ ഹ​ണ്ട് സി​ൻ​ഡ്രോം ബാ​ധി​ച്ച് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന പോ​പ് താ​രം ജ​സ്റ്റി​ൻ ബീ​ബ​ർ സം​ഗീ​ത പ​ര്യ​ട​നം പു​ന​രാ​രം​ഭി​ക്കു​ന്നു.

ഇ​റ്റ​ലി​യി​ൽ ജൂ​ലൈ 31-ന് ​അ​ര​ങ്ങേ​റു​ന്ന ലൂ​ക്ക സ​മ്മ​ർ ഫെ​സ്റ്റി​വ​ലാ​യി​രി​ക്കും ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മു​ള്ള ബീ​ബ​റി​ന്‍റെ ആ​ദ്യ വേ​ദി. തു​ട​ർ​ന്ന് യൂ​റോ​പ്പ്, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം ബീ​ബ​ർ ഇ​ന്ത്യ​യി​ൽ സം​ഗീ​ത​നി​ശ അ​വ​ത​രി​പ്പി​ക്കും.

ഒ​ക്ടോ​ബ​ർ 18-ന് ​ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലാ​യി​രി​ക്കും താ​ര​ത്തി​ന്‍റെ ഇ​ന്ത്യ​ൻ സം​ഗീ​ത​നി​ശ. എ​ന്നാ​ൽ അ​സു​ഖം മൂ​ലം റ​ദ്ദാ​ക്കി​യ ഉ​ത്ത​ര അ​മേ​രി​ക്ക​ൻ പ​ര്യ​ട​നം എ​ന്ന് തു​ട​രു​മെ​ന്ന് ബീ​ബ​ർ അ​റി​യി​ച്ചി​ട്ടി​ല്ല.

റാം​സെ ഹ​ണ്ട് സി​ൻ​ഡ്രോം മൂ​ലം ത​ന്‍റെ മു​ഖ​ത്തി​ന്‍റെ വ​ല​തു​വ​ശം ത​ള​ർ​ന്നു​പോ​യെ​ന്നും വ​ല​തു​ക​ണ്ണ് അ​ട​യ്ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ബീ​ബ​ർ ജൂ​ണി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത് ആ​രാ​ധ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രു​ന്നു.