സ്റ്റീവ് സ്പില്‍ബര്‍ഗിന്റെ മകള്‍ പോൺ സിനിമാ രംഗത്തേക്ക്
Friday, February 21, 2020 11:05 AM IST
സംവിധായകന് സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ മകള്‍ പോൺ സിനിമയിലേക്ക്. 23കാരിയായ ഇവരുടെ പേര് മിഖേല എന്നാണ്. ഒരു അഭിമുഖത്തിനിടെയാണ് മിഖേല തന്റെ തീരുമാനം വെളിപ്പെടുത്തിയത്. തന്റെ തീരുമാനത്തിന് സ്പില്‍ബര്‍ഗും അമ്മ ക്യാപ്ഷോയും എതിരല്ലെന്നും മിഖേല്‍ പറഞ്ഞു.
സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പോണ് സിനിമകളിലേക്ക് തിരിയുന്നത്. സാമ്പത്തിക സ്വാതന്ത്രമാണ് എന്റെ ലക്ഷ്യം. ശരീരം ഉപയോഗിച്ച് തനിയെ സമ്പാദിക്കുന്നതില്‍ തെറ്റുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ലൈംഗീകമായുള്ള കഴിവുള്ള വ്യക്തിയാണ് ഞാൻ. ലോകത്തിലുള്ള എല്ലാവരും ഞാന്‍ പറയുന്നത് അംഗീകരിക്കണമെന്ന ധാരണ എനിക്കില്ല. പോണ് ജോലി ചെയ്ത് വേണ്ട രീതിയില്‍ ലാഭമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ വീഡിയോകള്‍ സ്വയം നിര്‍മിക്കാനാണ് ഞാന്‍ തീരുമാനം. മിഖേല വെളിപ്പെടുത്തി.
1966ല്‍ സ്പില്‍ബര്‍ഗും ഭാര്യ ക്യാപ്ഷോയും ദത്തെടുത്തതാണ് മിഖേലയെ. ഇവര്‍ ഏഴ് കുട്ടികളെ ദത്തെടുത്തിട്ടുണ്ട്.