പ്രായക്കൂടുതലും പിശുക്കും കാരണം പിരിയുന്നു
Thursday, February 20, 2020 9:57 AM IST
വിഖ്യാത നടൻ അൽ പാച്ചിനോയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഇസ്രയേൽ നടി മെയ്റ്റൽ ദോഹൻ. 79 വയസുള്ള പാച്ചിനോയ്ക്ക് 43 വയസുകാരിയായ തന്നെ മനസിലാക്കുവാൻ സാധിക്കുന്നില്ലെന്നാണ് മെയ്റ്റൽ പറയുന്നത്. മാത്രമല്ല പണം ചെലവാക്കുന്ന കാര്യം വരുന്പോൾ പാച്ചിനോ പിശുക്കനാകാറുണ്ടെന്നും മെയ്റ്റൽ പറയുന്നു. അതേസമയം തങ്ങൾ ശത്രൂക്കളായല്ല പിരിയുന്നതെന്നും മെയ്റ്റൽ പറയുന്നു.
ഇത്തവണ ഓസ്കർ അവാർഡ് ദാന ചടങ്ങിൽ മെയ്റ്റലിനെ കൂട്ടാതെ അൽ പാച്ചിനോ ഒറ്റയ്ക്ക് വന്നപ്പോൾ തന്നെ അവർക്കിടയിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ആരാധകർ സംശയിച്ചിരുന്നു. ലോകസിനിമയിലെ തന്നെ മികച്ച നടൻമാരിലൊരാളാണ് അൽ പാച്ചിനോ.
ഓസ്കർ, ഗോൾഡൺ ഗ്ലോബ്, ബാഫ്റ്റ അവാർഡുകൾ നേടിയിട്ടുള്ള അദ്ദേഹം ഗോഡ്ഫാദർ, സ്കാർഫേസ്, സെയിന്റ് ഓഫ് എ വുമൺ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രശസ്തനായത്.