സിദ്ധാർഥ് മേനോൻ വിവാഹിതനായി
Monday, December 23, 2019 11:19 AM IST
നടനും ഗായകനുമായ സിദ്ധാർഥ് മേനോൻ വിവാഹിതനായി. മറാത്തി നടിയും നർത്തകിയുമായി തൻവി പാലവ് ആണ് വധു. വിവാഹത്തെക്കുറിച്ച് സിദ്ധാർഥ് തന്നെയാണ് അറിയിച്ചത്.
സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. "എല്ലാവരുടെയും പ്രണയകഥ മനോഹരമാണ്. എന്നാൽ ഞങ്ങളുടേതാണ് എനിക്ക് പ്രിയപ്പെട്ടത്. എന്റെ ജീവിതത്തിലെ മികച്ച തീരുമാനമാണിത്. ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണ്. പാർട്ട് ടൈം കാമുകിയും ഫുൾ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലത്തെയും പാർട്ടണർ ഇൻ ക്രൈം'. സിദ്ധാർഥ് ഫേസ്ബുക്കിൽ കുറിച്ചു.