ടെർമിനേറ്ററുമായി അർണോൾഡ് ഷ്വാർസ്നെഗർ വീണ്ടും
Tuesday, October 22, 2019 11:00 AM IST
സൂപ്പർ താരം അർണോൾഡ് ഷ്വാർസ്നെഗർ ടെർമിനേറ്റർ സീരീസിലൂടെ തിരിച്ചു വരുന്നു. ടെർമിനേറ്റർ സീരീസിലെ ജഡ്ജ്മെന്റ് ഡേ എന്ന ചിത്രമാണ് ആർണോൾഡ് ഷ്വാർസ്നെഗറിനെ ആഗോള പ്രശസ്തനാക്കിയത്. ഈ സീരീസിലെ ഏറ്റവും ഒടുവിലത്തെ ചിത്രമായ ഡാർക്ക് ഫെയ്റ്റിലൂടെ ഷ്വാർസ്നെഗർ വീണ്ടുമെത്തുകയാണ്. ജഡ്ജ്മെന്റ് ഡേ സംവിധാനം ചെയ്ത ജയിംസ് കാമറോൺ ഡേവിഡ് എല്ലിസുമായി ചേർന്നാണ് ഡാർക് ഫേറ്റ് നിർമിക്കുന്നത്. ടിം മില്ലർ ആണ് സംവിധായകൻ.
തികച്ചും വ്യത്യസ്തമായ ഒരു കഥയിൽ ഇത് മറ്റൊരു ടെർമിനേറ്റർ മൂവിയാണെന്ന് ഷ്വാർസ്നെഗർ പറയുന്നു. ഇതിൽ ഇതുവരെയുണ്ടായിട്ടുള്ള ഏത് ടെർമിനേറ്ററിനെക്കാളും ആക്ഷൻ നിറഞ്ഞതാണ്. അതുല്യവും അതിസാഹസികവുമായ ആക്ഷൻ. പിന്നെ ഇതിന്റെ വിഷ്വൽ ഇഫക്ട്സ് നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരിക്കും. -ഷ്വാർസ്നെഗർ പറയുന്നു.
നവംബർ ഒന്നിന് ഡാർക്ക് ഫെയ്റ്റ് ഇംഗ്ലീഷ്, ഹിന്ദി, തമിഴ് , തെലുങ്ക്, കന്നട, മലയാളം എന്നീ ആറ് ഭാഷകളിലായി പ്രദർശനത്തിനെത്തുന്നു.