"വിനായകനെ നിയന്ത്രിക്കണം, ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു നടന് ചേര്‍ന്നതല്ല'; അധിക്ഷേപ പോസ്റ്റുകള്‍ക്കെതിരെ "അമ്മ'
Friday, August 22, 2025 2:36 PM IST
അടൂര്‍ ഗോപാലകൃഷ്ണനെയും യേശുദാസിനെയും അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ നടന് വിനായകനെ താര സംഘടനയായ "അമ്മ'. വിനായകന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു നടന് ചേര്‍ന്നതല്ലെന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഘടനയുടെ ആദ്യ എക്സിക്യൂട്ടീവ് മീറ്റിംഗിലാണ് വിഷയം ചര്‍ച്ചയായത്.
അശ്ലീല പദങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഗുരുതരമായ ചില അധിക്ഷേപങ്ങളാണ് ചില പ്രശസ്ത വ്യക്തികളെക്കുറിച്ച് വിനായകന് നടത്തിയതെന്ന് അമ്മ അംഗങ്ങള്‍ വിമര്‍ശിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി വിനായകന്റെ ഇത്തരം സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ അമര്‍ഷം രേഖപ്പെടുത്തി. വിനായകനെ നിയന്ത്രിക്കേണ്ടതുണ്ടെന്നും ഇക്കാര്യം സംഘടനയില്‍ തന്നെ ചര്‍ച്ച ചെയ്ത് വേണ്ടി വന്നാല്‍ അദ്ദേഹത്തെ വിളിച്ച് സംസാരിക്കണമെന്നും അഭിപ്രായങ്ങളുയര്‍ന്നു.