ചെന്നൈ വിട്ടുപിടിച്ച് വിനീത് ശ്രീനിവാസൻ, ഇനി ഹോളിവുഡ് സ്റ്റൈൽ; ഞെട്ടിച്ച് "കരം' ട്രെയിലർ
Friday, August 22, 2025 8:54 AM IST
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കരം’ ട്രെയിലർ റിലീസ് ചെയ്തു. നോബിൾ ബാബു തോമസാണ് ചിത്രത്തിലെ നായകൻ.
വിനീതിന്റെ പതിവ് ശൈലിയിൽ നിന്നും മാറിയുള്ള പ്ലോട്ടാണ് ചിത്രത്തിന്. ഗംഭീര വിഷ്വലുകളാൽ സമ്പന്നമായ ട്രെയിലറിൽ ത്രില്ലടപ്പിക്കുന്ന രംഗങ്ങളാണുള്ളത്.
നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധാനത്തിനൊപ്പം വിശാഖുമായി ചേര്‍ന്ന് നിര്‍മാണത്തിലും വിനീത് പങ്കാളിയാണ്. മെറിലാന്‍ഡ് ന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. ആനന്ദം, ഹെലന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും നിര്‍മാതാവിന്റെ കുപ്പായമണിയുന്നത്.
പൂജ റിലീസായി സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്താനൊരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം ജോമോൻ.ടി.ജോൺ ആണ്. ഷാൻ റഹ്മാനാണ് സംഗീതം. രഞ്ജൻ എബ്രഹാമാണ് എഡിറ്റിംഗ്. ലസെയർ വർദുകഡ്സെ, നോബിൾ ബാബു തോമസ്, ഐരാക്ലി സബനാഡ്സേ എന്നിവർ ചേർന്നാണ് സംഘട്ടനരംഗങ്ങളൊരുക്കുന്നത്.