15 വർഷത്തിന് ശേഷം "ഖലീഫ'യുമായി പൃഥ്വിരാജും വൈശാഖും
Wednesday, July 16, 2025 11:04 AM IST
പോക്കിരി രാജയ്ക്ക് വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഖലീഫ’ തുടങ്ങുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂൾ ഓഗസ്റ്റ് ആറിന് ലണ്ടനിൽ ആരംഭിക്കും. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയിൽവച്ച് നടന്നു.
15 വര്‍ഷത്തിന് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ഖലീഫ. ആമിർ അലി എന്ന കഥാപാത്രമായി പൃഥ്വി എത്തുന്നു. ആക്ഷൻ എന്റർടെയ്നറായി ഒരുക്കുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും എന്നാണ് സിനിമയുടെ ടാഗ്ലൈൻ. ദുബായിയും പ്രധാന ലൊക്കേഷനാണ്.
ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കാപ്പ, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനുവും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.
ഛായാഗ്രഹണം ജോമോൻ ടി. ജോൺ. സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ ചമൻ ചാക്കോ, ആർട് ഷാജി നടുവിൽ, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ.