മാർപാപ്പയെ ആ രംഗത്തിൽ ഷൂട്ട് ചെയ്ത ഓർമയുമായി സംവിധായകൻ ബെന്നി ആശംസ
Saturday, April 26, 2025 4:20 PM IST
ചരിത്രത്തിന്റെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പ മാറുമ്പോൾ ആ പുണ്യപുരുഷനെ തന്റെ സിനിമയിൽ അഭിനയിപ്പിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യത്തിലാണ് ചലച്ചിത്ര സംവിധായകൻ ബെന്നി ആശംസ. ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ് എന്ന ചിത്രത്തിലാണ് ഒരു മിനിറ്റ് ദൈർഘ്യത്തിൽ മാർപാപ്പ പ്രത്യക്ഷപ്പെടുന്നത്.
""മാസത്തിൽ ഒരിക്കൽ തന്നെ കാണാൻ വരുന്ന വിശ്വാസികളെ അനുഗ്രഹിക്കാൻ പോപോമൊബൈലിൽ വരുന്ന മാർപാപ്പ ഏലിയാമ്മച്ചിയെ കാണുന്നതും അനുഗ്രഹിക്കുന്നതുമാണ് സീൻ.
അമ്മയുടെ കൈവശത്തിലുള്ള വസ്തുക്കളും വീടും തട്ടിയെടുക്കാൻ മക്കൾ പ്ലാൻ ചെയ്യുന്നതാണ് ഈ സംഭവം. മാർപാപ്പയിൽ നിന്നും പുതുവർഷത്തിൽ കുർബാന വാങ്ങി അമ്മയ്ക്ക് നൽകാം എന്നുള്ള ഓഫർ അവർ അമ്മക്ക് മുൻപിൽ വച്ചു. ഇതിൽ തൃപ്തിയായ അമ്മ റോമിലേക്ക് പോകാൻ ഒരുങ്ങുന്നതാണ് സിനിമയുടെ ഇതിവൃത്തം. എന്നാൽ മക്കൾ യഥാർത്ഥത്തിൽ അമ്മയെ പറ്റിക്കുകയായിരുന്നു.
തീർച്ചയായും റോമും മാർപാപ്പയും ഈ ചിത്രത്തിൽ ഒഴിവാക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല എറണാകുളത്തുള്ള ഏതെങ്കിലും ജർമൻ സായിപ്പിനെ മാർപ്പാപ്പ ആക്കാമെന്ന് ആദ്യം പ്ലാൻ ചെയ്തെങ്കിലും സംവിധായകൻ സമ്മതിച്ചില്ല.
സൂര്യ ടിവിയിലെ രാജുവിന്റെ സഹോദരൻ അന്ന് റോമിൽ അച്ചനാണ് അദ്ദേഹവുമായി ബന്ധപ്പെട്ടു ഭാഗ്യത്തിന് ഭരതേട്ടന്റെ സഹോദരീപുത്രൻ രഞ്ജിത്തും ഭാര്യയും റോമിൽ ഉണ്ടായിരുന്നു. റോമിലുള്ള മലയാളിയായ ബെൻസി ബിസിനസുകാരനും ഇക്കാര്യത്തിൽ അങ്ങേയറ്റം സഹായങ്ങൾ ചെയ്തു.
നേരിട്ട് മാർപാപ്പയെ കാണണമെന്നുണ്ടെങ്കിൽ എംബസി വഴി ശ്രമിക്കണം അതല്ല പൊതു സന്ദർശനത്തിനിടയിൽ ഷൂട്ട് മതിയെങ്കിൽ അതിനുള്ള അനുവാദം തരാമെന്നും റോമിൽ നിന്നും അറിയിപ്പ് കിട്ടി. തുടർന്ന് കെപിഎസി ലളിതയും സംവിധായകനും ബെൻസിയും റോമിലേക്ക് പോയി.
റോമിലെ ദേവാലയത്തിന്റെ മുമ്പിൽ മാർപാപ്പ പതിവുപോലെ മാസത്തിലൊരിക്കൽ വിശ്വാസികളെ അനുഗ്രഹിക്കാൻ വരുന്ന സീനിൽ അദ്ദേഹം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഒരു സൂര്യതേജസ് പോലെയാണ് പോപ്പോ മൊബൈലിൽ ജനങ്ങൾക്കിടയിലേക്ക് ഫ്രാൻസിസ് മാർപ്പാപ്പ കടന്നുവന്നപ്പോൾ തനിക്കനുഭവപ്പെട്ടതെന്നാണ് അന്തരിച്ച നടി കെപിഎസി ലളിത അന്ന് പറഞ്ഞെന്നും സംവിധായകൻ ഓർക്കുന്നു. ''
ഫ്രാൻസിസ് മാർപാപ്പ ഈ ലോകത്തോട് യാത്ര പറയുമ്പോൾ അദ്ദേഹത്തെ കാണാനും അദ്ദേഹത്തെ കാമറക്കുള്ളിൽ ആക്കാൻ സാധിച്ചതും പുണ്യമായിട്ടാണ് സംവിധായകൻ കരുതുന്നത്.