ക്ഷേത്രത്തിൽ പൊന്നിൻ കുടം വച്ച് തൊഴുത് ദിലീപ്
Wednesday, April 23, 2025 1:02 PM IST
കണ്ണൂർ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്. ക്ഷേത്രത്തിലെത്തിയ താരം പൊന്നിൻ കുടം വച്ച് തൊഴുതു. ചൊവ്വാഴ്ച്ച രാവിലെ 9.30-ടെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്.
ഇരിട്ടി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രവും താരം സന്ദർശിച്ചു. ത്രികാലപൂജ, നെയ്വിളക്ക്, പുഷ്പാഞ്ജലി അടക്കം പ്രത്യേക വഴിപാടുകൾ നടത്തിയാണ് ദിലീപ് മടങ്ങിയത്. തുടർന്ന് ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലും മാടായിക്കുന്നിലും ദിലീപ് എത്തുകയുണ്ടായി.
ദിലീപ് നായകനാകുന്ന പുതിയ സിനിമ പ്രിൻസ് ആന്‍ഡ് ഫാമിലി മേയ് ഒൻപതിന് റിലീസ് ആകുകയാണ്. ഏതാണ്ട് ഒരു വർഷത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.