കോരിത്തരിപ്പിച്ച് മോഹൻലാലിന്റെ എൻട്രി; സർപ്രൈസുകൾ ഒളിഞ്ഞിരിക്കുന്ന എന്പുരാൻ; ട്രെയിലർ
Thursday, March 20, 2025 8:39 AM IST
ആരാധകർ ആവേശത്തോടെ കാത്തിരുന്ന എന്പുരാന്റെ ട്രെയിലർ റിലീസ് ചെയ്തു. ആരാധകർക്ക് സർപ്രൈസായി അർധരാത്രി 12നാണ് ട്രെയിലർ പുറത്തുവിട്ടത്. കോരിത്തരിപ്പിക്കുന്ന രംഗങ്ങളോടെയുള്ള മോഹൻലാലിന്റെ എൻട്രി തന്നെയാണ് ട്രെയിലറിന്റെ പ്രത്യേകത. മൂന്നു മിനിറ്റും അൻപത് സെക്കന്റുമാണ് ട്രെയിലർ ദൈർഘ്യം.
റിലീസ് ചെയ്ത് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ മില്യണ്‍ വ്യൂസ് മലയാളം ട്രെയിലർ നേടിക്കഴിഞ്ഞു. തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയിലര്‍ പുറത്തുവന്നു.
ട്രെയിലർ ലോഞ്ച് ഇവന്റ് മുംബൈയില്‍ നടക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. ചിത്രത്തിന്റെ ടീസര്‍ ജനുവരി 26-ന് പുറത്തുവന്നിരുന്നു. മാര്‍ച്ച് 27-ന് ചിത്രം ആഗോള റിലീസായെത്തും.
ബുധനാഴ്ച പുറത്തുവിട്ട പോസ്റ്ററിൽ വ്യാഴാഴ്ച 1.08ന് ട്രെയിലർ പുറത്തിറക്കുമെന്നാണ് പൃഥ്വിരാജ് അറിയിച്ചിരുന്നത്. എന്നാൽ ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് സർപ്രൈസ് എൻട്രിയായി ട്രെയിലർ എത്തിയത്.
തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം മാർച്ച് 27ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.
മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു. എമ്പുരാൻ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്.
2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.