ഗാ​യ​ക​ന്‍ പി. ​ജ​യ​ച​ന്ദ്ര​ന്‍റെ പാ​ട്ടു​ജീ​വി​ത​ത്തി​ന് ആ​ദ്യ​ത്തെ ഈ​ണം പ​ക​ർ‌​ന്ന​ത് ആ​ലു​വ​യി​ലെ പ​ള്ളി​യും പ​രി​സ​ര​ങ്ങ​ളു​മാ​ണ്. സ്കൂ​ൾ വി​ദ്യാ​ർ‌​ഥി​യാ​യി​രി​ക്കു​ന്പോ​ൾ ആ​ലു​വ സെ​ന്‍റ് ഡൊ​മി​നി​ക്സ് പ​ള്ളി​യി​ലെ പാ​ട്ടു​ക​ളി​ലും ഗാ​ന​മേ​ള​ക​ളി​ലും ജ​യ​ച​ന്ദ്ര​നും ഉ​ണ്ടാ​യി​രു​ന്നു.

ആ​ലു​വ തോ​ട്ട​യ്ക്കാ​ട്ടു​ക​ര ശി​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു കു​ഞ്ഞു​നാ​ളി​ൽ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം ജ​യ​ക്കു​ട്ട​ന്‍റെ (ജ​യ​ച​ന്ദ്ര​ൻ) താ​മ​സം. അ​യ​ല്‍​വാ​സി​യാ​യ വ​ര്‍​ഗീ​സ് വ​ള്ളു​വ​ശേ​രി​ക്കാ​യി​രു​ന്നു പ​ള്ളി​യി​ലെ ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല. ഒ​പ്പം ഗാ​ന​മേ​ള​ക​ളു​ടെ​യും സ്റ്റേ​ജ് പ​രി​പാ​ടി​ക​ളു​ടെ​യും സം​ഘാ​ട​ക​ൻ‌​കൂ​ടി​യാ​യ വ​ർ​ഗീ​സ്, ജ​യ​ച​ന്ദ്ര​ന്‍റെ പാ​ടാ​നു​ള്ള ക​ഴി​വ​റി​ഞ്ഞ് പ​ള്ളി​യി​ലേ​ക്കു ക്ഷ​ണി​ച്ചു.

ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ള്‍ പ​ഠി​പ്പി​ച്ചു. വൈ​കാ​തെ ഗാ​ന​മേ​ള വേ​ദി​ക​ളി​ലും സ​ജീ​വ​മാ​യി. ഗാ​ന​മേ​ള​ക​ളി​ല്‍ ആ​ദ്യ പാ​ട്ടു​കാ​ര​ൻ ജ​യ​ച​ന്ദ്ര​നാ​യി​രു​ന്നു. കൂ​ടാ​തെ സു​ശീ​ലാ​മ്മ​യു​ടെ പാ​ട്ടു​ക​ളും പാ​ടു​മാ​യി​രു​ന്നു​വെ​ന്ന് അ​ക്കാ​ല​ത്തു​ള്ള​വ​ർ ഓ​ർ​ക്കു​ന്നു. സം​ഗീ​ത അ​ധ്യാ​പ​ക​നാ​യ രാ​മ​സു​ബ്ബ​യ്യ​ന്‍ ആ​ലു​വ​യി​ലെ വീ​ട്ടി​ല്‍ വ​ന്ന് ജ​യ​ച​ന്ദ്ര​നെ സം​ഗീ​തം പ​ഠി​പ്പി​ച്ചി​രു​ന്നു.

ത​ന്നെ ആ​ദ്യ​മാ​യി വേ​ദി​യി​ൽ ക​യ​റി പാ​ടാ​ൻ പ്ര​ചോ​ദി​പ്പി​ച്ച​ത് വ​ർ​ഗീ​സ് ചേ​ട്ട​നാ​യി​രു​ന്നെ​ന്ന് ജ​യ​ച​ന്ദ്ര​ൻ പി​ൽ​ക്കാ​ല​ത്തു പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ഫ്എ​സി​ടി​യി​ൽ ജീ​വ​ന​ക്കാ​ര​ൻ​കൂ​ടി​യാ​യി​രു​ന്നു വ​ർ​ഗീ​സ്.

കൊ​ച്ചി രാ​ജ​കു​ടും​ബാം​ഗ​മാ​യ തൃ​പ്പൂ​ണി​ത്തു​റ കോ​വി​ല​ക​ത്ത് ര​വി​വ​ര്‍​മ കൊ​ച്ച​നി​യ​ന്‍ ത​മ്പു​രാ​ന്‍റെ​യും ചേ​ന്ദ​മം​ഗ​ലം പാ​ലി​യം ത​റ​വാ​ട്ടി​ലെ സു​ഭ​ദ്ര​കു​ഞ്ഞ​മ്മ​യു​ടെ​യും അ​ഞ്ചു മ​ക്ക​ളി​ല്‍ മൂ​ന്നാ​മ​നാ​യി പ​ന​മ്പി​ള്ളി​ന​ഗ​ര്‍ ര​വി​പു​രം ഭ​ദ്രാ​ല​യം കൊ​ട്ടാ​ര​ത്തി​ൽ പി​റ​ന്ന ജ​യ​ച​ന്ദ്ര​ന്‍റെ സ്കൂ​ൾ​പ​ഠ​ന​ത്തി​ന്‍റെ ഒ​രു ഘ​ട്ടം ആ​ലു​വ​യി​ലാ​യി​രു​ന്നു.

തോ​ട്ട​യ്ക്കാ​ട്ടു​ക​ര ശി​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ക​ണ്ണൂ​പി​ള്ള എ​ന്ന വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു താ​മ​സം. ആ​ലു​വ സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ അ​മ്മ​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം മൃ​ദം​ഗ​വും പ​ഠി​ച്ചു​തു​ട​ങ്ങി