ടീം ബോയ് ഓർ ഗേൾ! നിങ്ങളുടെ സംശയം ശരിതന്നെ ഗർഭിണിയാണെന്ന് വെളിപ്പെടുത്തി ദിയ കൃഷ്ണ
Saturday, January 11, 2025 8:32 AM IST
ഗർഭിണിയാണെന്ന വിവരം പങ്കുവച്ച് സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. മൂന്നു മാസം വരെ ഇക്കാര്യം സർപ്രൈസ് ആക്കി വയ്ക്കാനായിരുന്നു തീരുമാനമെന്നും എന്നാൽ, അതിനു മുൻപെ പലരും ഈ ‘വിശേഷം’ ഊഹിച്ചെന്നും ദിയ കൃഷ്ണ വെളിപ്പെടുത്തി. ആരാധകരുടെ സംശയം ശരിയാണെന്നും താൻ ഗർഭിണിയാണെന്നും ദിയ സ്ഥിരീകരിച്ചു.
അമ്മയാവുക എന്നതാണ് തന്റെ വലിയ സ്വപ്നമെന്ന് പലപ്പോഴും ദിയ അഭിമുഖങ്ങളിലും ആരാധകരുമായുള്ള സംവാദങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ആ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് താരം. മൂന്നു കുട്ടികൾ വേണമെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു മുൻപ് ദിയ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ രണ്ടു മാസങ്ങളിലായി ദിയ ഗർഭിണി ആണോയെന്ന ചോദ്യം പലപ്പോഴും ആരാധകർ ഉന്നയിക്കുന്നുണ്ടായിരുന്നു. എന്നാൽ, അതിനൊന്നും കൃത്യമായ മറുപടി താരം നൽകിയിരുന്നില്ല.