മ​ല​യാ​ള​ത്തി​ന്‍റെ എ​ക്കാ​ല​ത്തേ​യും പ്രി​യ​പ്പെ​ട്ട താ​ര​മാ​യ ഷീ​ല​യു​ടെ സാ​ന്നി​ധ്യ​ത്തി​ലൂ​ടെ ഏ​റെ ശ്ര​ദ്ധേ​യ​മാ​കു​ന്ന ചി​ത്ര​മാ​ണ് ഒ​രു ക​ഥ ന​ല്ല ക​ഥ. ബ്രൈ​റ്റ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ബ്രൈ​റ്റ് തോം​സ​ൺ തി​ര​ക്ക​ഥ ര​ചി​ച്ച് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം പ്ര​സാ​ദ് വാ​ളാ​ച്ചേ​രി​യാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ലോ​ഞ്ചും മ്യൂ​സി​ക്ക് ലോ​ഞ്ചും കോ​ട്ട​യം പ്ര​സ് ക്ല​ബ്ബ് ഹാ​ളി​ൽ വ​ച്ചു ന​ട​ന്നു. കോ​ട്ട​യം ര​മേ​ഷാ​ണ് പ്ര​കാ​ശ​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ച​ത്. സം​വി​ധാ​യ​ക​ൻ പ്ര​സാ​ദ് വാ​ളാ​ച്ചേ​രി, ഗാ​യി​ക അ​ഖി​ലാ ആ​ന​ന്ദ് എ​ന്നി​വ​രും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ഈ ​ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഒ​രു കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​ബ​ല ച​ല​ച്ചി​ത്ര നി​ർ​മാ​ണ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ മ​രി​ച്ച​തി​നു ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി​ക്ക് ഒ​രു സി​നി​മ നി​ർ​മ്മി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ടാ​കു​ന്നു. അ​തി​നാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ചു നി​ർ​മാ​താ​വി​ന്‍റെ ഭാ​ര്യ​ക്ക് പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ സി​നി​മ​യു​ടെ സ്ഥി​തി​വി​ശേ​ഷ​ങ്ങ​ൾ വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്നു.

അ​തി​നെ​യെ​ല്ലാം സ്വ​ന്തം ഇ​ച്ഛാ​ശ​ക്തി​യി​ലൂ​ടെ നേ​രി​ട്ട ക​ഥ​യാ​ണ് ഒ​രു ക​ഥ ന​ല്ല ക​ഥ എ​ന്ന സി​നി​മ​യി​ലൂ​ടെ പ​റ​യാ​ൻ ശ്ര​മി​ക്കു​ന്ന​ത്. വ​ലി​യ താ​ര​നി​ര​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യും ആ​ക​ർ​ഷ​ക​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ​യും ക്ലീ​ൻ എ​ന്‍റ​ർ​ടൈ​ന​റാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം.

നി​ർ​മാ​താ​വി​ന്‍റെ ഭാ​ര്യാ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് ന​ടി ഷീ​ല​യാ​ണ്. അം​ബി​ക, ശ​ങ്ക​ർ, കോ​ട്ട​യം ര​മേ​ഷ്, ഇ​ട​വേ​ള ബാ​ബു, ദി​നേ​ശ് പ​ണി​ക്ക​ർ, ന​ന്ദ​കി​ഷോ​ർ, നി​ഷാ സാ​രം​ഗ്, റി​യാ​സ് ന​ർ​മ്മ ക​ല, ബാ​ലാ​ജി ശ​ർ​മ്മ, കെ.​കെ. സു​ധാ​ക​ര​ൻ, സാ​ബു തി​രു​വ​ല്ല, ബ്രൈ​റ്റ് തോം​സ​ൺ. ബ്രൈ​റ്റ് തോം​സ​ണി​ന്‍റെ ഗാ​ന​ങ്ങ​ൾ​ക്ക് പ്ര​ണ​വം മ​ധു ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു.

എ​സ്.​പി. വെ​ങ്കി​ടേ​ഷാ​ണ് പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. വേ​ണു​ഗോ​പാ​ൽ, അ​ഖി​ലാ ആ​ന​ന്ദ്. ഋ​തു കൃ​ഷ്ണ, സ​രി​ത രാ​ജീ​വ് എ​ന്നി​വ​രാ​ണു ഗാ​യ​ക​ർ. ഛായാ​ഗ്ര​ഹ​ണം - വി​പി​ൻ. എ​ഡി​റ്റിം​ഗ് പി.​സി.​മോ​ഹ​ന​ൻ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -ജ​യ​കൃ​ഷ്ണ​ൻ തൊ​ടു​പു​ഴ. കോ​സ്റ്റ്യും ഡി​സൈ​ൻ -ദേ​വ​ൻ.

തി​രു​വ​ന​ന്ത​പു​രം, വാ​ഗ​മ​ൺ, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.