കീർത്തിയെയും ആന്റണിയെയും ചേർത്തുപിടിച്ച് അനുഗ്രഹിച്ച് വിജയ്
Thursday, December 19, 2024 10:58 AM IST
കീർത്തി സുരേഷിന്റെ വിവാഹത്തിനെത്തിയ നടൻ വിജയ്യുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കീർത്തി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഗോവയിൽ നടന്ന ആദ്യ ചടങ്ങിലേയ്ക്കാണ് വിജയ് എത്തിയത്. നവദമ്പതികളെ അനുഗ്രഹിക്കുന്ന താരത്തെ ചിത്രത്തിൽ കാണാം.
‘‘ഞങ്ങളുടെ സ്വപ്ന വിവാഹത്തിൽ പങ്കെടുത്ത് ഞങ്ങളുടെ ഡ്രീം ഐക്കൺ അനുഗ്രഹിച്ചപ്പോൾ.’’ചിത്രങ്ങൾ പങ്കുവച്ച് കീർത്തി കുറിച്ചു.
തമിഴിൽ നിന്നും വിജയ്, തൃഷ തുടങ്ങിയവരാണ് ചടങ്ങിന് അതിഥികളായി എത്തിയത്. തെലുങ്കിൽ നിന്നും നടൻ നാനിയും എത്തിയിരുന്നു.
ഡിസംബർ12ന് തമിഴ് ബ്രാഹ്മണാചാരപ്രകാരം നടന്ന വിവാഹത്തില്‍ പരമ്പരാഗത മഡിസാര്‍ സാരി ധരിച്ചാണ് കീര്‍ത്തിയെത്തിയത്. പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ് കീര്‍ത്തിയുടെ വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.
മഞ്ഞയും പച്ചയും ചേര്‍ന്ന കാഞ്ചിപുരം സാരി വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെയാണ് നെയ്തെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്‍പത് മീറ്റര്‍ നീളമുളള സാരിയില്‍ ഡോള്‍ഡന്‍ സെറി വര്‍ക്കും ചേര്‍ത്തിട്ടുണ്ട്. സാരിയുടെ ഏറ്റവും വലിയ പ്രത്യേകത കീര്‍ത്തിയെഴുതിയ പ്രണയകവിത സാരിയില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട് എന്നതാണ്. 405 മണിക്കൂറെടുത്താണ് ഈ വിവാഹസാരി നെയ്തെടുത്തത്.
പ്രശാന്ത് ദയാനന്ദ്, യോഗാനന്ദം, കന്തവേല്‍. സുഭാഷ്, ശേഖര്‍, ശിവകുമാര്‍, കണ്ണിയപ്പന്‍, കുമാര്‍ എന്നീ നെയ്ത്ത് കലാകാരന്മാരാണ് ഇതിനുപിന്നില്‍ പ്രവർത്തിച്ചത്. പരമ്പരാഗത ശൈലിയിലായിരുന്നു കീര്‍ത്തി ആന്റണി വിവാഹം. വിവാഹസാരിമുതല്‍ ആഭരണം വരെ തമിഴ് ബ്രാഹ്മണ വിവാഹത്തിന്റെ തനത് ശൈലിയിലാണ് ഒരുക്കിയിരുന്നതും.