നസ്രിയയുടെ സഹോദരന് വിവാഹം, ഓടിനടന്ന് ഫഹദ്; വിവാഹനിശ്ചയ ചിത്രങ്ങൾ
Wednesday, December 4, 2024 4:12 PM IST
നടി നസ്രിയയുടെ സഹോദരനും നടനുമായ നവീൻ നസീമിന്റെ വിവാഹനിശ്ചയം നടന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്. ഫഹദും നസ്രിയയുമായിരുന്നു ചടങ്ങിനു ചുക്കാൻ പിടിച്ചത്.
ഫഹദിന്റെ സഹോദരൻ ഫർഹാൻ ഫാസിലും സഹോദരിമാരും ചടങ്ങുകൾക്കെല്ലാം ഒപ്പമുണ്ടായിരുന്നു. നസിമുദീൻ, ബീഗം ബീന ദമ്പതികളുടെ മക്കളാണ് നസ്രിയയും നവീനും. നസ്രിയയുടെ ഏക സഹോദരനാണ് നവീൻ. ഇരുവരും തമ്മിൽ കൃത്യം ഒരു വയസിന്റെ വ്യത്യാസമാണുള്ളത്. ഒരേ ദിവസം ജന്മദിനം ആഘോഷിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
മലയാള ചിത്രം അമ്പിളിയിൽ നവീൻ ഒരു പ്രധാന വേഷം ചെയ്തിരുന്നു. ശേഷം മറ്റു ചിത്രങ്ങൾ ഒന്നിലും നവീൻ അഭിനയിച്ചിരുന്നില്ല.
ഫഹദ് നായകനായ ആവേശം സിനിമയിൽ നവീൻ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിരുന്നു. ആർക്കിടെക്ച്ചറിൽ ഉന്നതപഠനം നടത്തിയിട്ടുണ്ട് നവീൻ.