ശി​വ​ജി ഗു​രു​വാ​യൂ​ർ, ജ​യ​രാ​ജ് വാ​ര്യ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷാ​ൻ കേ​ച്ചേ​രി ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന സ്വ​ച്ഛ​ന്ദ​മൃ​ത്യു എ​ന്ന ചി​ത്ര​ത്തി​ലെ ഒ​ഫീ​ഷ്യ​ൽ വീ​ഡി​യോ ഗാ​നം റി​ലീ​സാ​യി.

സ​ഹീ​റ ന​സീ​ർ എ​ഴു​തി നി​ഖി​ൽ സോ​മ​ൻ സം​ഗീ​തം പ​ക​ർ​ന്ന് മ​ധു ബാ​ല​കൃ​ഷ്ണ​ൻ ആ​ല​പി​ച്ച വീ​രാ​ട്ടം മി​ഴി​യി​ലി​ര​വി​ൽ...​എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​ന​മാ​ണ് റി​ലീ​സാ​യ​ത്. ജ​യ​കു​മാ​ർ, കോ​ട്ട​യം സോ​മ​രാ​ജ്, ഡോ​ക്ട​ർ സൈ​നു​ദ്ദീ​ൻ പ​ട്ടാ​ഴി, ഖു​റേ​ഷി ആ​ല​പ്പു​ഴ, അ​ഷ്റ​ഫ്, ന​ജ്മൂ​ദ്ദീ​ൻ, ശ്രീ​ക​ല ശ്യാം ​കു​മാ​ർ,
മോ​ളി ക​ണ്ണ​മാ​ലി, ശ​യ​ന ച​ന്ദ്ര​ൻ, അ​ർ​ച്ച​ന, ധ​ന്യ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.



വൈ​ഡ് സ്ക്രീ​ൻ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ മ​നോ​ജ് ഗോ​വി​ന്ദ​ൻ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ശ്യാം ​കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു. സു​ധി​ന്‍​ലാ​ൽ, ന​ജ്മൂ​ദ്ദീ​ൻ,ഷാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു.

ജൊ​ഫി ത​ര​ക​ൻ, ഷ​ഹീ​റ ന​സീ​ർ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് നി​ഖി​ൽ മോ​ഹ​ൻ, ന​വ​നീ​ത് എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റ​ർ-​ഷി​നോ ഷാ​ബി. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ദീ​പു എ​സ്. കു​മാ​ർ, ക​ല-​സാ​ബു എം. ​രാ​മ​ൻ, മേ​ക്ക​പ്പ്-​അ​ശ്വ​തി, വ​സ്ത്രാ​ല​ങ്കാ​രം-​വി​നു ലാ​വ​ണ്യ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​വി​ഷ്ണു ക​ല​ഞ്ഞൂ​ർ, സ്റ്റി​ൽ​സ്-​ശ്യാം ജി​ത്തു, ഡി​സൈ​ൻ-​സൂ​ര​ജ് സു​ര​ൻ, പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.