തിയേറ്ററര്‍ സ്പീക്കർ അടിച്ചുപോകുമെന്ന് പേടിക്കണ്ട, പുഷ്പ സൗണ്ട് മിക്സിംഗ് ഹോളിവുഡ് സ്റ്റാൻഡേര്‍ഡിൽ; റസൂൽ പൂക്കുട്ടി
Wednesday, December 4, 2024 3:06 PM IST
ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ2. ലോകമെമ്പാടുമുള്ള 12,000 സ്ക്രീനുകളിനാണ് പുഷ്പ പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രം വ്യാഴാഴ്ച തിയറ്ററുകളിലെത്തും.
ഇപ്പോഴിതാ സിനിമയുടെ സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് മിക്സിംഗ് ടീം പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് മിക്സിംഗ് ടീമിൽ ഉള്‍പ്പെട്ട റസൂൽ പൂക്കൂട്ടി, എം.ആർ. രാജകൃഷ്ണൻ, വിജയകുമാർ എന്നിവർ ചേർന്നുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
“സാധാരണ ഒരു കൊമേഴ്സ്യൽ സിനിമ മിക്സ് ചെയ്യുമ്പോള്‍ മിക്സിംഗ് എഞ്ചിനിയേഴ്സ് സാധാരണ ചിന്തിക്കുന്നത് തിയേറ്റററിൽ ചിലപ്പോള്‍ ലെവൽ കുറയ്ക്കും അതിനാൽ നമ്മള് കൂട്ടണം എന്നാണ്. അതിനുസരിച്ച് തിയേറ്ററിൽ പിന്നേയും കുറയ്ക്കും എൻജിനിയേഴ്സ് കൂട്ടും അങ്ങനെയാണ്.
പക്ഷേ ഒരു ഹോളിവുഡ് സിനിമ വന്നാൽ തിയേറ്ററിൽ കൃത്യമായി ഡോള്‍ബി സ്റ്റാൻഡേര്‍ഡ് ലെവൽ 7 എല്ലാ തിയേറ്ററുകളും പ്ലേ ചെയ്യും. ഈ ഒരു വാറിൽ നഷ്ടപ്പെട്ടുപോകുന്നത് ഓഡിയൻസിന് ഒരു ട്രൂ ഓഡിയോ വിഷ്വൽ സിനിമാറ്റിക് എക്സ്പീരിയൻസ് ആണ്” വീഡിയോയിൽ റസൂൽ പൂക്കുട്ടി വിശദികരിച്ചു.
‘‘ഞങ്ങള്‍ ഈ സിനിമയിലൂടെ ഈ ലൗഡ്നെസ് വാര് നിര്‍ത്തുകയാണ്. പുഷ്പ 2 ലെവൽ 7-ൽ ആണ് മിക്സ് ചെയ്തിരിക്കുന്നത്. തിയേറ്റര്‍ ഉടമകള്‍ക്ക് സ്പീക്കർ അടിച്ചുപോകുമെന്ന് പേടിക്കേണ്ട. പ്രേക്ഷകർക്ക് ഒരു ട്രൂ ഓഡിയോ വിഷ്വൽ എക്സീപിരിയൻസ് കൊടുക്കണം എന്നാണ് തിയേറ്റർ ഉടമകളോട് ഞങ്ങളുടെ ഈ ടീമിന്റെ റിക്വസ്റ്റ്’’ അദ്ദേഹം കൂട്ടിച്ചേർത്തു.
പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ്. ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫിസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.